INDIA NEWS

നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് തട്ടകം വയനകം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ തോപ്പിൽ ഭാസി സ്മാരക അവാർഡിന് ശ്രീമതി. വിജയകുമാരി അർഹയായി.

ഓച്ചിറ : തട്ടകം വയനകം ഗീഥ സലാം സ്മാരക നാടകോത്സവം സീസൺ 4 നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് തട്ടകം വയനകം ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ തോപ്പിൽ ഭാസി സ്മാരക അവാർഡിന് ശ്രീമതി. വിജയകുമാരി ചേച്ചി അർഹയായി.
KPAC യുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ മീനാക്ഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു അഭിനയരംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് ഒ. മാധവനോടൊപ്പം കൊല്ലം കാളിദാസ കലാകേന്ദ്രത്തിൽ പ്രവർത്തിച്ചു. KPAC യുടെ 75-ാം വാർഷികവും തോപ്പിൽ ഭാസിയുടെ 100-ാം ജന്മദിനവും ആഘോഷിക്കുന്ന ഈ ധന്യ വേളയിൽ തന്നെ അവാർഡിനർഹയായത് ചരിത്ര നിയോഗം തന്നെയാണ്. മൂന്നംഗ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
ശ്രീ. പിരപ്പൻ കോട് മുരളി, ശ്രീ.ആർട്ടിസ്റ്റ് സുജാതൻ, ശ്രീമതി.ഉഷ ഉദയൻ എന്നിവരാണ് മുൻ വർഷങ്ങളിലെ അവാർഡ് ജേതാക്കൾ.

Related Articles

Back to top button