ചലച്ചിത്ര നടന്‍ സി വി ദേവ് അന്തരിച്ചു
May 11,2024

മലയാള സിനിമ, നാടക വേദികളിൽ നിറസാന്നിദ്ധ്യമായിരുന്ന സി വി ദേവ് അന്തരിച്ചു. അസുഖബാധിതനായി ആശുപത്രിയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നാടക, സിനിമ നടന്‍ സി വി ദേസ് (83) അന്തരിച്ചു. കുറച്ച് ദിവസങ്ങളായി കോഴിക്കാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നൂറിലധികം സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം തുടങ്ങുന്നത് നാടകങ്ങളിലൂടെയാണ്.
യാരോ ഒരാള്‍ എന്ന ചിത്രത്തിലൂടെയാണ് സി വി ദേവ് സിനിമയില് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഈ പുഴയും കടന്ന്, പട്ടാഭിഷേകം, സദയം, മനസ്സിനക്കരെ, ഉള്ളം, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, ചന്ദ്രോത്സവം, ഉറുമ്പുകള്‍ ഉറങ്ങാറില്ല, മിഴിരണ്ടിലും, സുഖമായിരിക്കട്ടെ, നേര്‍ക്ക്‌നേരെ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. വളരെ ചെറിയ കഥാപാത്രങ്ങളാണെങ്കിലും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം.