അങ്കണവാടി നിയമന വിവാദം തുടരുന്നു

കായംകുളത്ത് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് കൗൺസിലർമാരുടെയും പാർട്ടി പ്രവർത്തകരുടെയും ബന്ധുക്കളെ നിയമിക്കാൻ സിപിഎം ശ്രമിക്കുന്നതായി ആരോപണങ്ങൾ തുടരുന്നു. യോഗ്യരായ പലരെയും തഴഞ്ഞാണ് ഈ നിയമനങ്ങൾ നടക്കുന്നതെന്നാണ് പരാതി. ഇത് പ്രതിഷേധങ്ങൾക്കും സുതാര്യതയെക്കുറിച്ചുള്ള ആശങ്കകൾക്കും ഇടയാക്കിയിട്ടുണ്ട്.
പുതുപ്പള്ളി ദേവികുളങ്ങര പഞ്ചായത്തിൽ അങ്കണവാടി വർക്കേഴ്സിന്‍റെ നിയമനത്തിൽ വൻ അഴിമതിയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് CPM ഒമ്പതാം വാർഡ് മെമ്പർ ശ്യാമ വേണു രംഗത്ത് വന്നതിനെ തുടർന്ന് AIYF പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാലിന്റെയും, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതുരാജ്, പഞ്ചായത്ത് മെമ്പർ ചിത്രലേഖ, സ : സീന, റെജി പ്രയർ വഞ്ചിക്കപ്പെട്ട ഉപഭോക്താക്കൾ തുടങ്ങിയവർ പഞ്ചായത്ത് പടിക്കൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു പിന്നീട് പഞ്ചായത്ത് സെക്രട്ടറിയുടെ ചാർജുള്ള അസിസ്റ്റന്റ് സെക്രട്ടറിയെ കണ്ട് ഇപ്പോൾ നടന്ന നിയമനം സുതാര്യമല്ല എന്ന് ചൂണ്ടിക്കാണിക്കുകയും നിയമനം റദ്ദാക്കണമെന്ന് AIYF ഉറപ്പിച്ച് പറയുകയും ചെയ്തു നിയമനം റദ്ദാക്കാത്ത പക്ഷം നിയമനടപടിയുമായി മുന്നോട്ടു നീങ്ങുമെന്ന് പഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചു
With input from Manorama & Local News Agencies