INDIA NEWS

വായനാദിന- വായന പക്ഷാചരണം: വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം

വായനാദിന – വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. അടുത്തിടെ വായിച്ച ഏതെങ്കിലും മലയാളം പുസ്തകത്തെക്കുറിച്ച് ഒന്നര പേജില്‍ കവിയാതെയുള്ള ആസ്വാദനക്കുറിപ്പ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കണം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനവും ലഭിക്കും.
വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, രക്ഷിതാവ് / അധ്യാപകന്റെ ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ആസ്വാദനക്കുറിപ്പ് 2025 ജൂണ്‍ 27 ഉച്ചകഴിഞ്ഞ് മൂന്നിനകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ് (താഴത്തെ നില), പത്തനംതിട്ട- 689645 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍: 0468 2222657

With input from PRD.KERALA

Related Articles

Back to top button