JOB & EDUCATION

എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎല്‍ടിഎസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ ജൂലൈ രണ്ടാംവാരം തുടങ്ങുന്ന ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ.ടി ബാച്ചുകളിലേക്ക് അപേക്ഷിക്കാം. ഓഫ്ലൈന്‍ കോഴ്‌സുകളില്‍ നഴ്‌സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). ഓഫ്ലൈന്‍ കോഴ്‌സില്‍ മൂന്ന് ആഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും. താല്‍പര്യമുളളവര്‍ക്ക് www.nifl.norkaroots.org ല്‍ ജൂണ്‍ 30 നകം അപേക്ഷ നല്‍കാം.

ഫീസ് സംബന്ധിച്ച വിവരങ്ങള്‍ക്കും അഡ്മിഷനും +91-7907323505 (തിരുവനന്തപുരം), +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പരുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

With input from norkaroots.org

Related Articles

Back to top button