GULF & FOREIGN NEWS

കൊല്ലം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി റിയാദില്‍ നിര്യാതനായി.
ബത്ഹ ഗുറബി മാര്‍ക്കറ്റില്‍ ഇലക്ട്രിക്കല്‍ ഷോപ് നടത്തുന്ന ക്ലാപ്പന പുത്തെൻ തെരുവ് കാവുംതറയിൽ പരേതനായ അബ്ദുൽസലാം സാഹിബിന്റെ മകനും പുത്തെൻ തെരുവ് മുസ്ലിം ജമാഅത്ത് സമിതി അംഗവുമായ ഷാനവാസിന്റെ സഹോദരനുമായ ഷമീര്‍ അബ്ദുല്‍ സലാം ( 38 ) ആണ് മരിച്ചത്. ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബം റിയിദിലുണ്ട്
. ഭാര്യ: അന്‍സില, മക്കള്‍: ഫൈഹ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് ഫൗവ്‌സാന്‍.
മയ്യത്ത് റിയാദില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

Related Articles

Back to top button