INDIA NEWS

തെലങ്കാനയിലെ കെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 12 മരണം, 34 പേർക്ക് പരിക്ക്

സംഗറെഡ്ഡി: തിങ്കളാഴ്ച ജില്ലയിലെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നതായി തെലങ്കാന ആരോഗ്യമന്ത്രി ദാമോദര രാജ നരസിംഹ സ്ഥിരീകരിച്ചു.

രാസപ്രവർത്തനത്തെ തുടർന്നാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്. 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്. “12 പേർ മരിച്ചു, 34 പേർ ചികിത്സയിലാണ്. കൂടുതൽ മരണങ്ങൾ ഉണ്ടാകില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്ഥലം സന്ദർശിച്ച തൊഴിൽ മന്ത്രി ജി വിവേക് ​​വെങ്കടസ്വാമി പറഞ്ഞു, “രാവിലെ എട്ട് പേർ മരിച്ചു. ഇപ്പോൾ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്.”

പശ്മയിലാരം വ്യാവസായിക എസ്റ്റേറ്റിലെ സിഗാച്ചി ഫാർമ പ്ലാന്റിലെ റിയാക്ടറിലാണ് സ്ഫോടനമുണ്ടായത്. രാസപ്രപ്രവർത്തനത്തെ തുടർന്ന് തീപിടിത്തവും ഉണ്ടായി.

സ്ഫോടനം നടന്ന സമയത്ത് ഏകദേശം 150 പേർ പ്ലാന്റിലുണ്ടായിരുന്നതായും അതിൽ 90 പേർ അപകടം നടന്ന സ്ഥലത്തായിരുന്നുവെന്നും ഫാക്ടറി വൃത്തങ്ങൾ അറിയിച്ചതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (മൾട്ടിസോൺ) വി സത്യനാരായണ പറഞ്ഞു.

രാവിലെ 9:28 നും 9:35 നും ഇടയിലാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്.

പ്ലാന്റ് മാനേജ്‌മെന്റ് ഉടൻതന്നെ ലോക്കൽ പോലീസിനെ വിവരമറിയിക്കുകയും, അവർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും ചെയ്തു. പത്തോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി, ദേശീയ ദുരന്ത നിവാരണ സേന (NDRF), സംസ്ഥാന ദുരന്ത നിവാരണ സേന (SDRF) എന്നിവയിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. പിന്നീട് തീ നിയന്ത്രണവിധേയമാക്കി.


പശ്മയിലാരം വ്യവസായ എസ്റ്റേറ്റിലെ സിഗാച്ചി ഇൻഡസ്ട്രീസിന്റെ പ്ലാന്റിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി കുറഞ്ഞത് ആറെണ്ണമെങ്കിലും ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച അറിയിച്ചു.

പടഞ്ചെരു തഹസിൽദാർ എ രംഗാ റാവു പറഞ്ഞതനുസരിച്ച്, ഇതുവരെ മൂന്ന് മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞത്. ആറ് മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൂന്നെണ്ണം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കാൻ കാത്തിരിക്കുകയാണ്.

ഫാർമസ്യൂട്ടിക്കൽ യൂണിറ്റിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും കുറഞ്ഞത് 12 പേർ മരിക്കുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

With input from The New Indian Express & PTI

Related Articles

Back to top button