INDIA NEWS
പഞ്ചാബിൽ അതിർത്തി കടന്ന കർഷകനെ കാണാതായി : ബി.എസ്.എഫ് തിരച്ചിൽ തുടരുന്നു

ഫാസിൽക്ക: (ജൂൺ 27) പഞ്ചാബിലെ ഫാസിൽക്ക ജില്ലയിലെ അതിർത്തി ഗ്രാമത്തിൽ നിന്ന് 23 വയസ്സുകാരനായ ഒരു കർഷകനെ കാണാതായി. ഇദ്ദേഹം അബദ്ധത്തിൽ ഇന്ത്യ-പാക് അതിർത്തി കടന്നുപോയതാകാമെന്ന് അധികൃതർ സംശയിക്കുന്നു.
ഖൈരേ കെ ഉത്തർ ഗ്രാമവാസിയായ അമൃത്പാൽ സിംഗ് എന്ന കർഷകനെയാണ് കാണാതായത്. ജൂൺ 21-നാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. ബി.എസ്.എഫിന്റെ മേൽനോട്ടത്തിൽ ബോർഡർ ഔട്ട്‌പോസ്റ്റ് (BOP) റാണയ്ക്ക് സമീപമുള്ള ഫെൻസിംഗിന് അപ്പുറത്തുള്ള കൃഷിസ്ഥലത്ത് പോയതായിരുന്നു അദ്ദേഹം.
വൈകുന്നേരം 5 മണിയോടെ ഗേറ്റ് അടയ്ക്കുന്നതിന് മുമ്പ് സിംഗ് തിരിച്ചെത്തിയില്ലെന്ന് അധികൃതർ പറയുന്നു. പിന്നീട് അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) ഉദ്യോഗസ്ഥർ പാകിസ്താൻ ഭാഗത്തേക്ക് പോയ മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അതിർത്തി അബദ്ധത്തിൽ കടന്നതാകാനുള്ള സാധ്യത ഉയർന്നത്.
With input from PTI