INDIA NEWS

പെട്രോളിയം ഔട്ട്‌ലെറ്റുകളിലെ ടോയ്ലറ്റുകൾ പൊതു ശൗചാലയങ്ങളാക്കരുതെന്ന് ഹൈക്കോടതി; ഇടക്കാല ഉത്തരവ്

സ്വകാര്യ പെട്രോളിയം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലെ ടോയ്ലറ്റുകൾ പൊതുശൗചാലയങ്ങളാക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയുകൊണ്ട് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് സി.എസ്. ഡയാസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോൾ പമ്പ് ഉടമകളും സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭാഗത്ത് നിന്നുള്ള ഇത്തരം ശ്രമങ്ങൾ ചോദ്യം ചെയ്താണ് ഹരജി സമർപ്പിച്ചത്.

ഹൈക്കോടതി പുറത്തുവിട്ട ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഹരജിക്കാർക്ക് ഉള്ള സ്ഥാപനങ്ങളിലെ ടോയ്ലറ്റുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് സർക്കാർ അല്ലെങ്കിൽ തിരുവനന്തപുരം കോർപ്പറേഷൻ നിർബന്ധിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുന്നു.

മുൻപ് ഹൈക്കോടതി തിരുവനന്തപുരം കോർപ്പറേഷനെ സ്വച്ഛ് ഭാരത് മിഷൻ മാർഗ്ഗനിർദ്ദേശങ്ങൾ കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ഹരജിക്കാർ ഹാജരാക്കിയ ഹരജിയിൽ പറയുന്നത്, ഉപഭോക്താക്കളുടെ അടിയന്തിര ആവശ്യങ്ങൾക്കായി അവർക്കായി നിർമിച്ചിട്ടുള്ള സ്വകാര്യ ടോയ്ലറ്റുകൾ പൊതുശൗചാലയങ്ങളാക്കാൻ തിരുവനന്തപുരം കോർപ്പറേഷനും മറ്റു ചില തദ്ദേശ സ്ഥാപനങ്ങളും ശ്രമിക്കുന്നുവെന്നതാണ്. ചില ഔട്ട്‌ലെറ്റുകളിൽ ഇത്തരം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ടെന്നും അത് പൊതുശൗചാലയമെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും അവർ പറഞ്ഞു.

ഇത് മൂലം നിരവധി പേർ പെട്രോൾ പമ്പുകളിലെ ടോയ്ലറ്റുകൾ ആവശ്യപ്പെട്ട് എത്തുകയും, പമ്പുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. പെട്രോൾ പമ്പുകൾ വിസ്ഫോടക വസ്തുക്കൾ നിലനിൽക്കുന്ന ഹൈ റിസ്ക് സോണുകളാണ് എന്നതിനാൽ ഈ തെറ്റിദ്ധാരണ വഴിയുണ്ടാകുന്ന തർക്കങ്ങൾ അപകടസാധ്യതകൾക്ക് വഴിവെക്കുന്നു.

വിവിധ ടൂറിസ്റ്റ് ബസുകൾ പമ്പുകളിലെത്തി യാത്രക്കാരെ ടോയ്ലറ്റിലേക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതും വലിയ ബുദ്ധിമുട്ടുകൾക്ക് വഴിയൊരുക്കുന്നു.

തങ്ങളുടെ സ്ഥാപനപരിധിക്കുള്ളിൽ നിർമ്മിച്ച് പരിപാലിക്കുന്ന ടോയ്ലറ്റുകൾ സ്വകാര്യ സ്വത്താണെന്നും, ഇവയെ പൊതുശൗചാലയങ്ങളായി മാറ്റാനോ അതുപോലെ അവതരിപ്പിക്കാനോ നിലവിലുള്ള നിയമപ്രകാരം അധികൃതർക്ക് അധികാരമില്ലെന്നും, ഇന്ത്യൻ ഭരണഘടനയുടെ 300A വകുപ്പിൻ്റെ സംരക്ഷണത്തിനുള്ളതാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
( With input from livelaw.in)

Related Articles

Back to top button