INDIA NEWS
പ്രധാനമന്ത്രി നരേന്ദ്ര മോദി: ഇന്ത്യയിലെ 11 വർഷത്തെ അടിസ്ഥാന സൗകര്യ വിപ്ലവം എക്സ്ൽ കുറിച്ചു

ദില്ലി: ഇന്ത്യയുടെ അടുത്തതലത്തിലുള്ള അടിസ്ഥാനസൗകര്യ വികസന ദൗത്യത്തിന് ദീർഘകാല ദൃഷ്ടിയും, സ്ഥിരതയും തന്നെയാണ് ഊർജം പകരുന്നതെന്നും അത് സ്വയംപര്യാപ്തമായ ഇന്ത്യയുടെ അടിത്തറ പണിയുകയാണ് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കി.
കഴിഞ്ഞ 11 വർഷമായി ഇന്ത്യയിൽ അടിസ്ഥാന സൗകര്യങ്ങളുടെ വിപ്ലവം തുടരുകയാണ്. അതിലൂടെ ഇന്ത്യയുടെ വളർച്ചാപഥം കൂടുതൽ ശക്തമായി മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയിൽവേ മുതൽ ഹൈവേ വരെ, തുറമുഖങ്ങളിൽ നിന്ന് വിമാനത്താവളങ്ങൾ വരെ, ഇന്ത്യയുടെ വേഗത്തിൽ വികസിക്കുന്ന അടിസ്ഥാന സൗകര്യ ശൃംഖല ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സമൃദ്ധിയിലേക്ക് നയിക്കുന്നതിനും സഹായിക്കും അദ്ദേഹം പറഞ്ഞു.