കുളങ്ങര പാണ്ഡ്യാംമൂട് ക്ഷേത്രത്തിൽ ദോഷപരിഹാര ശക്തിപൂജ ഇന്നുമുതൽ.
May 01, 2024
കൊല്ലം : വടക്കേവിള കുളങ്ങര പാണ്ഡ്യാംമൂട് ദുർഗാദേവിക്ഷേത്രത്തിലെ ദോഷപരിഹാര ശക്തിപൂജ ബുധനാഴ്ചമുതൽ ഞായറാഴ്ചവരെ നടക്കും. ക്ഷേത്രം തന്ത്രി കമ്മാംചേരി മഠത്തിൽ മങ്ങാട് സുബ്രഹ്മണ്യൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിലാണ് പൂജകൾ. ബുധനാഴ്ച രാവിലെ ആചാര്യവരണത്തോടെ പൂജകൾക്കു തുടക്കമാകും. തുടർന്ന് മഹാഗണപതിഹോമം, ഐക്യമത്യസൂക്തജപം, ഭാഗ്യസൂക്തജപം, 8.30-ന് പഞ്ചഗവ്യകലശം, ഒൻപതിന് മൃത്യുഞ്ജയഹോമം, വൈകീട്ട് 5.30-ന് അക്ഷോരഹവനം.
വ്യാഴാഴ്ച രാവിലെ ഏഴിന് വിഷ്ണുസഹസ്രനാമജപം, ഒൻപതിന് മൃത്യുഞ്ജയഹോമം, വൈകീട്ട് 5.30-ന് മഹാസുദർശനഹോമം, രാത്രിയിൽ ആവാഹനം. വെള്ളിയാഴ്ച 6.30-ന് ഭാഗ്യസൂക്തജപം വൈകീട്ട് 5.30-ന് തിലഹവനം, രാത്രി കാൽകഴുകിച്ചൂട്ട്. ശനിയാഴ്ച രാവിലെ ഐക്യമത്യസൂക്തജപം, ഭാഗ്യസൂക്തജപം, 8.30-ന് ദഹനപ്രായശ്ചിത്തം, വൈകീട്ട് 5.30-ന് സുകൃതഹോമം, ഘൃതഹോമം. ഞായറാഴ്ച രാവിലെ ഐക്യമത്യസൂക്തജപം, പഞ്ചഗവ്യകലശപൂജ, ജീവകലശപൂജ, ബ്രഹ്മകലശപൂജ, കലശാഭിഷേകം, പ്രസന്നപൂജ, മംഗളാരതി.