ക്ഷേമനിധി ഓൺലൈൻ വഴി അടയ്ക്കണം

അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോർഡ് കോട്ടയം ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അംഗങ്ങളും തങ്ങളുടെ വിവരങ്ങൾ ക്ഷേമനിധിയുടെ സൈറ്റിൽ അപ് ലോഡ് ചെയ്ത് ഓൺലൈൻ ആയി പണം അടയ്ക്കുന്ന സംവിധാനത്തിലേക്ക് മാറണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അതിനായി എസ്.എസ്.എൽസി.ബുക്ക, ആധാർ, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ,് ക്ഷേമനിധി കാർഡ,് ക്ഷേമനിധി ബുക്കുകൾ എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങൾ മുഖേന നടപടികൾ പൂർത്തിയാക്കേണ്ടതും ഓഫീസുമായി ബന്ധപ്പെട്ട് അംശദായ അടവ് വിവരങ്ങൾ പൂർണ്ണമായും ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങളും അംശദായ അടവ് വിവരങ്ങളും ഓൺലൈൻ വഴി ചേർത്ത് അംഗീകരിച്ചാൽ മാത്രമേ ബോർഡ് നൽകുന്ന ആനുകൂല്യങ്ങൾ (പെൻഷൻ ഉൾപ്പെടെ) ലഭ്യമാവുകയുളളൂ. തങ്ങളുടെ റിട്ടയർമെന്റ് തിയതിക്ക് (60 വയസ്സ് പൂർത്തിയാകുന്ന സമയം) മുൻപ് അംശദായം പൂർണ്ണമായി അടച്ചവർക്ക് മാത്രമേ പെൻഷൻ ലഭിക്കാൻ അർഹത ഉണ്ടായിരിക്കൂ. വിശദവിവരത്തിന് ഫോൺ:0481-2300762.
With input from PRD Kerala