ഞാറ്റുവേല ചന്തയും കർഷകസഭയും സംഘടിപ്പിച്ചു

പുന്നപ്ര തെക്ക് കൃഷിഭവൻ്റെ നേതൃത്വത്തിൽ ഞാറ്റുവേല ചന്തയും കർഷകസഭയും
സംഘടിപ്പിച്ചു. ശാന്തിതീരം മിനിഹാളിൽ നടന്ന പരിപാടി പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ജി സൈറസ് ഉദ്ഘാടനം ചെയ്തു.
ഞാറ്റുവേല ചന്തയിൽ പച്ചക്കറിത്തൈ, പച്ചക്കറി വിത്ത്, ബന്ദിത്തൈ, കുരുമുളക് തൈ, ഡോളമൈറ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ജൈവ കീടനാശിനികൾ തുടങ്ങിയവ കർഷകർക്ക് വിതരണം ചെയ്തു. ശേഷം നടന്ന കർഷകസഭയിൽ സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ എം കെ രജനി പച്ചക്കറി വിളകളിലെ കീടരോഗ നിയന്ത്രണം എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുധർമ്മ ഭുവന ചന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ ജെ സിന്ധു, ഷക്കീല, റാണി ഹരിദാസ്, കൃഷി ഓഫീസർ ആർ നീരജ, സീനിയർ കൃഷി അസിസ്റ്റന്റ് ആർ ജി രജനീഷ്, കൃഷി അസിസ്റ്റന്റ് എൻ വിനീത, പെസ്റ്റ് സ്കൗട്ട് ഗൗതമി ദേവി തുടങ്ങിയവർ പങ്കെടുത്തു.
With input from PRD KERALA