INDIA NEWS
നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു

സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ അടൂര്‍ വടക്കടത്തുകാവ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച നൈപുണ്യ വികസന കേന്ദ്രം നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹൈഡ്രപോണിക്സ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നിഷ്യന്‍ പുതിയ കോഴ്സുകളാണ് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജേഷ് അമ്പാടി അധ്യക്ഷനായി. സമഗ്ര ശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജി.സി സുനി പദ്ധതി വിശദീകരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം റോഷന് ജേക്കബ്, ഗ്രാമപഞ്ചായത്തംഗം ശ്രീലേഖ ഹരികുമാര്‍, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ആരതി കൃഷ്ണ, പ്രിന്‍സിപ്പല്‍ പ്രിയ എസ് രാജ്, പി. ടി. എ പ്രസിഡന്റ് എ.വിനോദ് എന്നിവര്‍ പങ്കെടുത്തു.
With input from prd.kerala