INDIA NEWS

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ 10 വർഷങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: (ജൂലൈ 1, 2025) ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഒരു ദശാബ്ദത്തിനിപ്പുറം, എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുകയും ശാക്തീകരണത്തിന്റെ ഒരു പുതിയ യുഗം ആരംഭിക്കുകയും ചെയ്ത ഒരു യാത്രക്കാണ് നാം സാക്ഷ്യം വഹിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “140 കോടി ഇന്ത്യക്കാരുടെ കൂട്ടായ നിശ്ചയദാർഢ്യത്താൽ ഡിജിറ്റൽ പേയ്മെന്റുകളിൽ ഇന്ത്യ വലിയ മുന്നേറ്റങ്ങൾ നടത്തി,” ശ്രീ മോദി പറഞ്ഞു.

മൈഗവൺഇന്ത്യയുടെ എക്സിലെ ഒരു ത്രെഡ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു:

“ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്, കാരണം നമ്മൾ #10YearsOfDigitalIndia ആഘോഷിക്കുകയാണ്!

പത്ത് വർഷം മുമ്പ്, നമ്മുടെ രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ടതും സാങ്കേതികമായി പുരോഗമിച്ചതുമായ ഒരു സമൂഹമാക്കി മാറ്റാനുള്ള ഒരു സംരംഭമായാണ് ഡിജിറ്റൽ ഇന്ത്യ ആരംഭിച്ചത്.

ഒരു ദശാബ്ദത്തിനിപ്പുറം, എണ്ണമറ്റ ജീവിതങ്ങളെ സ്പർശിക്കുകയും ശാക്തീകരണത്തിന്റെ ഒരു പുതിയ യുഗം ആരംഭിക്കുകയും ചെയ്ത ഒരു യാത്രക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ നിശ്ചയദാർഢ്യത്താൽ ഡിജിറ്റൽ പേയ്മെന്റുകളിൽ ഇന്ത്യ വലിയ മുന്നേറ്റങ്ങൾ നടത്തി. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു.

ഈ ത്രെഡ് പരിവർത്തനത്തിന്റെയും അതിന്റെ വ്യാപ്തിയുടെയും ഒരു നേർക്കാഴ്ച നൽകുന്നു!”

Today is a historic day as we mark #10YearsOfDigitalIndia!

Ten years ago, Digital India began as an initiative to transform our nation into a digitally empowered and technologically advanced society.

A decade later, we stand witness to a journey that has touched countless… https://t.co/gbngf6HcEk

— Narendra Modi (@narendramodi) July 1, 2025

With input from PIB

Related Articles

Back to top button