മോശം കാലാവസ്ഥയെത്തുടർന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് ഗുരുവായൂർ സന്ദർശനം റദ്ദാക്കേണ്ടി വന്നു.

ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ ഗുരുവായൂർ സന്ദർശനം മഴ കാരണം മുടങ്ങി. കനത്ത മഴയെത്തുടർന്ന് അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഇറക്കാൻ കഴിയാതെ വന്നതോടെയാണ് കുടുംബത്തോടൊപ്പം ഗുരുവായൂരപ്പനെ ദർശിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ച് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നത്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഉപരാഷ്ട്രപതിയുടെ സന്ദർശന ദിവസം ഗുരുവായൂർ ക്ഷേത്രത്തിലും പരിസരത്തും രാവിലെ എട്ട് മുതൽ പത്ത് വരെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിവാഹം, ചോറൂൺ, ക്ഷേത്ര ദർശനം, പാർക്കിംഗ്, കടകൾ എന്നിവയ്ക്കും നിയന്ത്രണങ്ങളുണ്ടായിരുന്നു.
കൊച്ചി നഗരത്തിലും ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇന്നും നാളെയും കൊച്ചിയിൽ ഗതാഗത നിയന്ത്രണം തുടരും.
With input from The Economic Times