ASTROLOGYINDIA NEWS

പർപ്പടകങ്ങൾ പെരുമഴ പെയ്യുമ്പോൾ ഏവൂർ പുരേശന് ആറാട്ടിറക്കം

ഏവൂർ തേവരുടെ രാജകീയമായ ആറാട്ടിറക്കത്തിനു പപ്പടം പറത്തുന്നതുമായി ഉള്ള ഐതീഹ്യം…..
പഞ്ചഭുതങ്ങളിൽ ഒന്നായ അഗ്നി ദേവൻ പ്രതിഷ്ടിച്ച ചതുർബാഹു സ്വരൂപത്തിൽ പ്രയോഗചക്രദാരിയായുള്ള ശ്രീകൃഷ്ണശീലയിൽ തീർത്ത മഹാവിഷ്ണു വിഗ്രഹം ആണ് ഏവൂരിൽ. ഗണപതി പ്രതിഷ്ഠ ഇല്ലാ, എന്നാൽ നിത്യനെ ഗണപതിഹോമം നടത്തുന്ന അതിവിശിഷ്ടമായ ക്ഷേത്രസങ്കേതം.പ്രകൃതിയുമായി ഇണങ്ങി മഴയും, കാറ്റും, വെയിലും ഏറ്റുകൊണ്ട് പഞ്ചഭൂതങ്ങൾക്ക് നാഥനായി ദേശത്തിന്റെ കാവലായി കുടികൊള്ളുന്ന ശ്രീ ഭൂതനാഥസ്വാമി മാത്രമാണ് ഉപദേവതപ്രതിഷ്ഠ. ഇവിടെശ്രീ ഭുതനാഥസ്വാമിക്ക് ആണ് പ്രധാനമായി പർപ്പടം, വെറ്റില എന്നിവ വഴിപാട് ആയി ഭക്തർ തന്നെ പറത്താർ ഉള്ളത്. തിരു അറാട്ട് ദിവസം ഭഗവാനെ ആനപ്പുറത്ത് കേറ്റി എഴുന്നള്ളിക്കുന്ന സമയം ശുദ്ധമനസോടെ സത്യമായ കാര്യം മനസിൽ വിചാരിച്ചു പപ്പടം പറത്തിയാൽ അതു നടന്നിരിക്കും ഇതിന്റെ തെളിവ് ആണ് പതിനായിരക്കണക്കിനു
പർപ്പടങ്ങൾ വഴിപാട് ആയി പറത്തുന്നത്.
1970 കളിൽ ആണ് ഇതിനു ആധരമായുള്ള സംഭവം അരങ്ങേറുന്നത്. ഏവൂർ ക്ഷേത്രത്തിലെ കാരാഴ്മ കുടുംബത്തിലെ മരപാണി അവകാശികൾ ആയ കുടുംബമൂപ്പൻ ശിവൻകുട്ടി ആശാൻ ആണ് ഈ ഈശ്വരകടാക്ഷം നിറഞ്ഞ സംഭവം പറഞ്ഞ് അറിയുവാൻ ഇടയായതു.
ഭൂതനാഥനുള്ള പർപ്പിടം സമർപ്പിക്കൽ ആറാട്ടിന് ഭഗവാന്റെ എഴുന്നള്ളത്ത് സമയത്തും നടത്താനിടയായത് സംബന്ധിച്ച കേട്ടറിവ്….
ഏവൂർ ആറാട്ടിന് സ്ഥിരം ക്ഷേത്രത്തിൽ ഉരുളിച്ച നടത്തി വെറ്റയും പർപ്പിടവും സമർപ്പിക്കുന്ന ദൂരെ ദേശത്ത് ഒരു കുടുംബത്തിൽ നിന്നും ഒരു കാലം ആറാട്ടിന് ആർക്കും വരുവാൻ സാധിച്ചില്ല.
എന്നാൽ ഒരു കെട്ട് വെറ്റിലയും കുറച്ച് പർപ്പിടവും വാങ്ങി ക്ഷേത്രത്തിൽ സമർപ്പിക്കുവാൻ വീട്ടിലെ പരിചാരകനെ ചട്ടം കെട്ടി പണം നൽകി വിട്ടു,
പ്രസ്തുത വഴിപാട് സാധനം വാങ്ങി ക്ഷേത്രത്തിൽ എത്തുമ്പോൾ ആറാട്ട് ഇറങ്ങിയിരുന്നതിനാൽ, അദ്ദേഹം വെക്കം ആറാട്ട് കൊട്ടാരത്തിൽ എത്തുകയും അവിടെ അത് ഒരാളെ ഏല്പിച്ചു ആറാട്ട് എത്തുമ്പോൾ ഭഗവാന് സമർപ്പിക്കണമെന്ന് ധരിപ്പിച്ചു മടങ്ങുകയും ചെയ്തു.
ഇത്‌ വാങ്ങി വെച്ച ആളുടെ മനസ്സിൽ അപ്പോൾ ചിന്ത പൊന്തി, ഭൂതനാഥനാണ് പർപ്പിടം നൽകുക പതിവ് എന്നിരിക്കെ, ഇവിടെ എന്തിനാണ് ഇത്‌… ആ സംശയതിന്റെ ബലത്തിൽ അദ്ദേഹം അത് കൊട്ടാരത്തിൽ ഭഗവത് പാദത്തിൽ സമർപ്പിക്കാതെ പാചകത്തിന് എടുത്തു. പക്ഷെ അത്ഭുതം എന്ന് പറയട്ടെ എല്ലാ പർപ്പിടവും ഉപയോഗിക്കുവാൻ പറ്റാത്ത വിധം കരിയുന്നു എന്ന് കണ്ട ആൾ അന്ധാളിച്ചു.. ഇത്‌ അദ്ദേഹത്തെ നല്ല വണ്ണം അലോസരപ്പെടുത്തുകയും ഒരു ജ്യോതിഷ സവിധം എത്തി നിജസ്ഥിതി കണ്ടെത്താൻ തീരുമാനിച്ചു.
ജ്യോതിഷ നിഗമനം ഭഗവാന്റെ അരുളപ്പാടായാണ് തെളിഞ്ഞത്.. തന്റെ ഭക്തൻ മനസ്സോടെ തനിക്ക് എന്ത് സമർപ്പിച്ചാലും അത് സ്വീകരിക്കും… അത് തട്ടിമാറ്റുക എന്ത് കാരണത്തിലായാലും ദൈവകോപം വിളിച്ചു വരുത്തുക തന്നെ ചെയ്യും,ഇത്‌ കേട്ടമാത്രയിൽ ഇതിന് പരിഹാരം തേടുകയും ജ്യോതിഷ നിർദേശപ്രകാരം അടുത്ത ആറാട്ട് എഴുന്നള്ളുന്ന സമയം ക്ഷേത്രത്തിൽ എത്തി മനം പോലെ പർപ്പിടം സമർപ്പിക്കാം എന്നേറ്റു പറഞ്ഞു.
ആയത് ആ ഭക്തൻ കൃത്യതയോടെ അടുത്തവർഷം ക്ഷേത്രത്തിൽ എത്തി ആറാട്ട് എഴുന്നള്ളത്ത് നടത്തുന്ന വേളയിൽ പർപ്പിടം തിരു മുമ്പിൽ സമർപ്പിച്ചു.
ഈ പ്രവർത്തി അദ്ദേഹത്തിന് ആ ഒരു വർഷം നൽകിയ ഐശ്വര്യവും ശാന്തിയും ഉൾക്കൊണ്ട്‌ എല്ലാ വർഷവും ഈ വഴുപാട് തുടരുകയും,, കാലക്രെമേണ മറ്റ് പലരും ഇത്‌ അനുവർത്തിക്കയും, അവരിലും ഈ വഴിപാട് വിശ്വാസം അധികരിക്കുവാൻ ഇടയാകുകയും,പിന്നീട് പർപ്പിടം സമർപ്പിച്ച് പറത്തുക എന്നതിലേക്ക് മാറുകയുമാണ് ഉണ്ടായത്..
ഇതു ഒരു അറിവ് ആണ് പർപ്പടം പറത്തുന്നതുമായി ബന്ധപെട്ട് ഉള്ളതു …
വായ്മൊഴിയായി അറിഞ്ഞു കേട്ടത് ആണ്…
ശ്രീകൃഷ്ണ സ്വാമി ചതുര്‍ബാഹുവായി ആണ് ഏവൂരിൽ അമരുന്നത്. അതായത് നാല് കൈകളോടു കൂടിയത്… ഏവൂരിൽ അഗ്നിക്ക് വൈദ്യം ഏകിയ നാഥനായി
ഭഗവാൻ മറ്റൊരു ഭാവമായ ധന്വന്തരി മൂര്‍ത്തിയായും കണക്കാക്കുന്നു.ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന വിഭവമാണ് പര്‍പ്പിടകം പൂര്‍ണ്ണ ചന്ദ്രന്‍റെ ആകൃതിയിലുമാണ്. അതായത് ധാന്യങ്ങള്‍ക്ക് യാതൊരു മുട്ട് വരാതെ ആഹാരത്തിന് യാതൊരു മുട്ട് വരാതെ പട്ടിണിയിരിക്കാതിരിക്കുവാന്‍ ആണ് അന്നദാനപ്രെഭുവായ ഏവൂർ ഭഗവാന് പര്‍പ്പിടകം വഴിപാടായി എറിയുന്നത്.
അതുപോലെ വെറ്റിലയും എറിയും അതിന് കാരണം വൈദ്യമാണ്. എല്ലാ അസുഖങ്ങള്‍ക്കും ആയുര്‍വേദ മരുന്നുകളില്‍ വെറ്റില പ്രധാന ഘടകം ആണ്… പ്രത്യേകിച്ച് ഉദര സംബ്ബന്ധമായ രോഗത്തിന്. ആയതിനാല്‍ സര്‍വ്വ രോഗ നിവാരണത്തിന് വേണ്ടിയാണ് വെറ്റില വഴിപാടായി എറിയുന്നത്. ഇവിടെ പപ്പടങ്ങൾ ഉണ്ടാക്കുന്ന ആളുകൾ ക്ഷേത്രപരിസരത്ത് അനവതി ആണ് അത് ഉപജീവനം ആക്കിയവരും. നാരായണ മന്ത്രങ്ങൾ നിറഞ്ഞ സന്നിധിയിൽ പതിനായിരക്കണക്കിനു പപ്പടങ്ങൾ ഭഗവാനെ അഭിഷേകം ചെയുമ്പോൾ പ്രകൃതി പോലും ഭഗവാനെ വണങ്ങും.

Related Articles

Back to top button