കമൽ ഹാസന്റെ Thug Lifeയിൽ നിന്നും “Jinguchaa” സോംഗ് പ്രൊമോ പുറത്തിറങ്ങി

മണി രത്നവും കമൽ ഹാസനും ഒരുമിച്ചെത്തുന്ന വലിയ പ്രോജക്റ്റായ Thug Life ചിത്രത്തിലെ ആദ്യ ഗാനം “Jinguchaa”യുടെ പ്രൊമോ പുറത്തിറങ്ങി. സ്റ്റൈലും എനർജിയുമൊത്ത് എത്തുന്ന ഈ ഹൂക്ക് സ്റ്റെപ്പിന് ആരാധകർ വലിയ സ്വീകരണമാണ് നൽകുന്നത്.
എ.ആർ. റഹ്മാനാണ് സംഗീതസംവിധാനം. ഈ ഗാനത്തിന് കമൽ ഹാസൻ തന്നെയാണ് വരികൾ എഴുതിയിരിക്കുന്നത്. ശബ്ദം നൽകിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലൻ, ആദിത്യ ആർ കെ തുടങ്ങിയവരാണ്. ഗിറ്റാറിൽ കെബ ജെറമിയ, ബാസ് ഗിറ്റാറിൽ കിത്ത് പീറ്റേഴ്സ്, ഫ്ലൂട്ട് വായിച്ചിരിക്കുന്നത് കമ്മളാകറാണ്.
കമൽ ഹാസൻ, സിലമ്പരസൻ, തൃഷ, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, അലി ഫസൽ, പങ്കജ് ത്രിപാഠി, സന്യ മൽഹോത്ര തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രം 2025 ജൂൺ 5-ന് തിയേറ്ററുകളിൽ എത്തും.
Jinguchaa ഗാനം മികച്ചൊരു വൈറൽ ഹിറ്റാവാനുള്ള എല്ലാ സാധ്യതകളും കാഴ്ചവെക്കുന്നുണ്ട്. ഈ സിനിമയും അതിലെ സംഗീതവും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
