INDIA NEWS
മഴ: രണ്ട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ജൂൺ 14 (ശനി)യും 15 (ഞായർ)യും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചു. ഇരുജില്ലകളിലും മഴ അതിവേഗം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നതിനാൽ ദുരന്തനിവാരണ അതോറിറ്റികൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അവധിയെന്നത് സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് നടപടി.
അവധിയെന്നത് സ്കൂളുകൾ, കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തിയാണ് നടപടി.