ഹൃദയരാഗങ്ങൾ സീസൺ 8 സംഗീത പരിപാടി ദോഹയിൽ തേൻ മഴയായി പെയ്തിറങ്ങി.


ഹൃദയരാഗങ്ങൾ സീസൺ 8 സംഗീത പരിപാടിയുടെ ഓർഗനൈസേർ ആയ ശ്രീ ചന്ദ്രമോഹൻ പിള്ള തന്റെ ഫേസ്ബുക്കിൽ കുറിച്ചത് പരിപാടിയുടെ സൂക്ഷ്മമായ വിലയിരുത്തലായും നിലവാരത്തിന്റെ തുറന്നെഴുത്തായും കണക്കാക്കാം.
അദ്ദേഹം ഇങ്ങനെ എഴുതി
12th June 2025 ശാന്തമായ രാത്രിയിൽ ദോഹ റീജൻസിഹാളിലെ നയനമനോഹര വേദിക്ക് മുന്നിലെ തിങ്ങി നിറഞ്ഞ സദസ്സിൽ എത്തിച്ചേർന്ന ഖത്തറിലെ മലയാളി സംഗീതാസ്വാദകരുടെ ഹൃദയത്തിൽ
“ഹൃദയരാഗങ്ങൾ സീസൺ 8 “
എന്ന സംഗീത പരിപാടി തേൻ മഴയായി പെയ്തിറങ്ങി മറക്കാനാകാത്ത ഹൃദയാനുഭൂതി സമ്മാനിച്ചു എന്നതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.
മലയാളത്തിന്റെ പ്രിയ കവികളായ ഓ. എൻ. വി യുടെയും ഗിരീഷ് പുത്തഞ്ചേരിയുടെയും കാലാതീതമായ
ഗാനങ്ങളായിരുന്നു അവതരിപ്പിച്ചത് .
നമ്മളെ വിട്ടുപിരിഞ്ഞു പോയ സംഗീത സംവിധായകൻ, എന്റെ പ്രിയപ്പെട്ട സ്നേഹിതൻ ശ്രീ രാജാമണിയുമായി ചേർന്ന്
2013 ൽ തുടങ്ങിവെച്ച “ഹൃദയരാഗങ്ങൾ “ എന്ന ഈ സംഗീത പരിപാടി ഇപ്പോൾ എട്ടാമത്തെ സീസണിൽ വന്നു നിൽക്കുന്നതിൽ വളരെയധികം അഭിമാനം തോന്നുന്നു.
ജഗദീശ്വരന്റെയും, ഗുരുക്കൻമ്മാരുടെയും, കുടുംബത്തിന്റെയും അനുഗ്രഹം കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു സംഗീത പരമ്പരയിൽകൂടി ഇത്ര ദൂരം യാത്ര ചെയ്യുവാൻ സാധിച്ചത്.
ഇതിൽ പങ്കെടുത്ത മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, നിഷാദ്, രവിശങ്കർ, ചിത്ര അരുൺ, സുമി അരവിന്ദ്,
വൃന്ദാ മേനോൻ എന്നീ പ്രശസ്തരായ ഗായകർ അവർക്ക് നൽകിയ ഗാനങ്ങൾ വളരെ മനോഹരമായി പാടി. കൂടാതെ ഈ പ്രോഗ്രാമിന്റെ അവസാന ഘട്ടത്തിൽ എല്ലാ ഗായകരും കൂടി ചേർന്ന് ഭാവഗായകൻ ജയചന്ദ്രന് ഒരു സമർപ്പണമായി അദ്ദേഹത്തിന്റെ കുറെ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി
ഒരു മെഡ്‌ലി അവതരിപ്പിച്ചത് നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്.
മറക്കാനാവാത്ത കുറെ മധുരിക്കുന്ന ഓർമ്മകൾ നിറഞ്ഞ മനസ്സോടുകൂടിയാണ് വന്നവരെല്ലാം മടങ്ങിപ്പോയതെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി.
അതെ വേദിയിൽ തന്നെ മൂന്ന് പതിറ്റാണ്ടിലെ സംഗീത സപര്യ പൂർത്തിയാക്കിയ, എന്റെ പ്രിയ തോഴൻ, ദേവഗായകൻ ശ്രീ മധു ബാലകൃഷ്ണന് ഹൃദയരാഗങ്ങളുടെ സ്നേഹാദരവ് സമ്മാനിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാൻ കരുതുന്നു.
ഈ പ്രോഗ്രാമിന്റെ വിജയത്തിന് ഒരുപാട് പേരോട് എനിക്ക് നന്ദി പറയുവാനുണ്ട്.
ചന്ദ്രകലാ ആർട്ട്സിൻ്റെ ഓരോ ചുവടുകൾക്കുമൊപ്പം ചേർന്ന് നിന്ന് ഹൃദയം കൊണ്ട് ഈ സംഗീത സമന്വയത്തെ വിജയിപ്പിച്ച ബാലുവിന്റെ നേതൃത്വത്തിൽ രാപകലില്ലാതെ പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും,
വളരെ പ്രൊഫഷണലായി ഹൃദയരാഗങ്ങളുടെ നടത്തിപ്പിന്‍റെ ക്രമീകരണങ്ങളില്‍ ഒപ്പം നിന്ന Catalyst നും,
എല്ലാ പ്രിയ ടീം അംഗങ്ങൾക്കും നും,
Quebe ന്റെ നിഷാദി നും ഒരുപാട് നന്ദി.
ശബ്ദ പ്രകാശ ക്രമീകരണങ്ങളിലൂടെ നിറഞ്ഞ സാന്നിദ്ധ്യമായി മാറിയ സിoഫണി ടീമിലെ എല്ലാ സംഘാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി.
ഖത്തറിൽ പ്രവർത്തനമാരംഭിച്ച നാൾ മുതൽ വളരെ അധികം സപ്പോർട് ചെയ്തു കൂടെ നിന്ന റേഡിയോ സുനോയുടെ എല്ലാ അംഗങ്ങൾക്കും നന്ദി.
എപ്പോഴും സപ്പോർട്ട് ചെയ്യുന്ന പ്രിയപ്പെട്ട സ്‌പോൺസർമാർ
ഇതിന്റെ ഡിസൈൻ, ഡയറക്‌ഷൻ നിർവഹിച്ച പ്രിയ സ്നേഹിതൻ അശോകൻ .
വളരെ മനോഹരമായി ഈ പ്രോഗ്രാം ആങ്കറിംഗ് ചെയ്ത പ്രിയപ്പെട്ട ജയരാജ് വാര്യർ.
ശബ്ദനിയന്ത്രണം കൃത്യമായി കൈകാര്യം ചെയ്ത ഫ്രാൻസിസ്.
വളരെ പ്രൊഫഷണലായി യാതൊരു വിധ തെറ്റുകുറ്റങ്ങളുമില്ലാതെ അനൂപ് കോവള ത്തിന്റെ നേതൃത്വത്തിൽ പെർഫോം ചെയ്ത ഓർക്കസ്ട്ര ടീം,
എല്ലാവരോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ നന്ദി അറിയിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.