പ്രധാനമന്ത്രി ക്രൊയേഷ്യൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സാഗ്രെബിൽ ക്രൊയേഷ്യൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് H.E. സൊറാൻ മിലനോവിച്ചുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും ദ്വിപക്ഷ ബന്ധങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച നടത്തി. ജനാധിപത്യം, നിയമവാഴ്ച എന്നീ പങ്കിടുന്ന മൂല്യങ്ങളുടെയും അന്താരാഷ്ട്ര സമാധാനവും സ്ഥിരതയും എന്ന പങ്കിടുന്ന ലക്ഷ്യത്തിന്റെയും അടിസ്ഥാനത്തിൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അടുത്ത സൗഹൃദ ബന്ധത്തോടുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു. defence, start-up, sports, innovation തുടങ്ങിയ പുതിയ മേഖലകളിലെ ദ്വിപക്ഷ സഹകരണത്തിന്റെ വൈവിധ്യവത്കരണത്തിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ക്രൊയേഷ്യ നൽകിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും പ്രധാനമന്ത്രി പ്രസിഡന്റ് മിലനോവിച്ചിനോട് നന്ദി പറഞ്ഞു. നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ സാംസ്കാരിക ബന്ധങ്ങളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
With input from PIB